ldf ministers in kerala

തിരുവനന്തപുരം : സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ധാരണയായി. മുഖ്യമന്ത്രിയാകുന്ന പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും.

ധനകാര്യവകുപ്പ് തോമസ് ഐസക്ക് തന്നെ കൈകാര്യം ചെയ്യും. പൊതുമരാമത്ത് ജി.സുധാകരനും. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്തീന്‍ (സഹകരണം), ടി.പി.രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങള്‍.
എ.കെ.ബാലന് പട്ടികവര്‍ഗക്ഷേമത്തിന് പുറമേ ഒരു വകുപ്പുകൂടി ഉണ്ടാകും.എംഎം മണി ചീഫ് വിപ്പ് ആകും

എട്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു.

ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച ശേഷമായിരുന്നു പ്രഖ്യാപനം.19 അംഗ മന്ത്രിസഭ ഇന്ന്‌
ഇടതുമുന്നണി നേതൃയോഗവും ഔപചാരികമായി തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മില്‍നിന്നു 12 പേര്‍ മന്ത്രിസഭയിലുണ്ടാകും.

ബുധനാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങും മന്ത്രിസഭയുടെ തുടര്‍പ്രവര്‍ത്തനവും ആര്‍ഭാടരഹിതമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം.

Top