കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിക്ക് ജയം

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. അനില്‍കുമാറാണ് വിജയിച്ചത്. എളമക്കര നോര്‍ത്ത് ഡിവിഷന്‍ 33 ല്‍ നിന്നാണ് അനില്‍കുമാര്‍ വിജയിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റിരുന്നു. ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്.

അതേസമയം, കൊച്ചി കോര്‍പ്പറേഷനില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫും 16 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുകയാണ്. ബിജെപി നാലിടങ്ങളില്‍ മുന്നേറുന്ന കാഴ്ചയും കാണുന്നുണ്ട്. യുഡിഎഫ് കുത്തകയായിരുന്ന കോര്‍പറേഷനാണ് കൊച്ചി കോര്‍പറേഷന്‍.

Top