കെ.എം ബഷീറിനെ സസ്‌പെന്‍ഡ് ചെയ്തതിന് മുസ്ലീം ലീഗിനെ വിമര്‍ശിച്ച് കെ.ടി ജലീല്‍

Kt Jaleel

കൊച്ചി: ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരില്‍ നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത മുസ്ലീം ലീഗിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. നടപടിയെടുക്കാനാണെങ്കില്‍ ആയിരങ്ങള്‍ക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ യുഡിഎഫില്‍ ഐക്യമില്ല. മുസ്ലീം ലീഗിന് പ്രക്ഷോഭങ്ങളില്‍ ഇടത് മുന്നണിക്ക് ഒപ്പം നില്‍ക്കേണ്ടിവരും. ഇക്കാര്യത്തില്‍ സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും കെടി ജലീല്‍ പറഞ്ഞു. മുസ്ലീം ലീഗിന്റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Top