എൽഡിഎഫിന്റെ ജാഥ നയിക്കുന്നത് ‘വർഗീയ രാഘവന്‍’: ഷാഫി പറമ്പിൽ

ണ്ണൂർ: എൽഡിഎഫിന്റെ ജാഥ നയിക്കുന്നതു വിജയരാഘവനല്ല, വർഗീയ രാഘവനാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. വികസനമുന്നേറ്റ ജാഥയുടെ പേര് വർഗീയ മുന്നേറ്റ ജാഥയെന്നു മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

“സിപിഎം വർഗീയത പറഞ്ഞുതുടങ്ങിയതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ശമ്പളം കേന്ദ്രനേതൃത്വം പകുതിയായി വെട്ടിക്കുറച്ചു. ഇപ്പോൾ നോക്കുകൂലി മാത്രമാണു സുരേന്ദ്രൻ വാങ്ങുന്നത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ളത് ഇപ്പോൾ അന്തർധാരയല്ലെന്നും പരസ്യമായ ബന്ധമാണെന്നും ഷാഫി പറഞ്ഞു.”

Top