യുഡിഎഫിനെ ബിജെപി പിന്തുണച്ചു; നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി

എറണാകുളം: പെരുമ്പാവൂര്‍ നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായി. യുഡിഎഫ് പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങളും, ഒരു പിഡിപി അംഗവും പിന്തുണയ്ക്കുകയായിരുന്നു. ആകെ 14 വോട്ട് നേടിയാണ് യുഡിഎഫ് നഗരസഭാ ഭരണം സ്വന്തമാക്കിയത്.

27 അംഗ ഭരണസമിതിയില്‍ 13 അംഗങ്ങളുള്ള ഇടതുമുന്നണി യുഡിഎഫ് വിമതനായ കെ.എം.അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്.

Top