ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന വോട്ടുകള്‍ നഷ്ടമായത് തിരിച്ചറിയുന്നു: എ.വിജയരാഘവന്‍

തിരുവനന്തപുരം: പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന വോട്ടുകള്‍ നഷ്ടമായത് തിരിച്ചറിയുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് താല്‍ക്കാലിക വിജയമുണ്ടായെന്നും ഇത് സൂക്ഷ്മമായി വിലയിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. വിധി ഗൗരവപൂര്‍വ്വം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തും. കേരളത്തില്‍ നിന്നും ബി.ജെ.പിയ്ക്ക് ഒരു സീറ്റും കിട്ടിയില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍, കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നത് കടുത്ത വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമൂഹ്യഘടനയിലും സാമ്പത്തിക നയങ്ങളിലും വന്‍ പ്രത്യാഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. മതേതര മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും വലിയ അതിക്രമം നേരിടേണ്ടിവരും, അദ്ദേഹം വ്യക്തമാക്കി.

Top