അങ്കത്തിനൊരുങ്ങി എല്‍ഡിഎഫ്;തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ എല്‍ഡിഎഫ് ലോക്സഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. പാലക്കാട്ട് ആദ്യ കണ്‍വന്‍ഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങല്‍ കണ്‍വന്‍ഷനുകള്‍ തിങ്കളാഴ്ച നടക്കും. കോഴിക്കോട്ട് എം പി വീരേന്ദ്രകുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. മലപ്പുറത്ത് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്യും. തൃശൂരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

എറണാകുളത്ത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. ആലപ്പുഴയില്‍ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും

കാസര്‍കോട്, കണ്ണൂര്‍, വടകര, ആലത്തൂര്‍, ചാലക്കുടി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം കണ്‍വന്‍ഷനുകള്‍ ചൊവ്വാഴ്ച നടക്കും.
കണ്ണൂരില്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്യും. വടകരയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആലത്തൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചാലക്കുടിയില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

കോട്ടയത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.പത്തനംതിട്ടയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. മാവേലിക്കരയില്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.കൊല്ലത്ത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും.

ഇടുക്കി, തിരുവനന്തപുരം കണ്‍വന്‍ഷനുകള്‍ ബുധനാഴ്ച നടക്കും. ഇടുക്കിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനംചെയ്യും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. വയനാട്, പൊന്നാനി മണ്ഡലം കണ്‍വന്‍ഷനുകള്‍ വ്യാഴാഴ്ച നടക്കും. വയനാട്ടില്‍ എം പി വീരേന്ദ്രകുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. പൊന്നാനിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Top