LDF-kodiyeri balakrishnan

kodiyeri

തിരുവനന്തപുരം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയം വ്യക്തിയുടേതല്ല, പാര്‍ട്ടിയുടേതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ മേല്‍ക്കൈ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1991 ലെ ബി.ജെ.പിയു.ഡി.എഫ് കൂട്ടുകെട്ട് പുതിയ രൂപത്തില്‍ വരികയാണ്. ബി.ജെ.പിക്ക് അക്കൗണ്ടും ഉമ്മന്‍ ചാണ്ടിക്ക് ഭരണത്തുടര്‍ച്ചയുമാണ് ലക്ഷ്യം. ആര്‍.എസ്.എസ് കേന്ദ്രനേതൃത്വമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

Top