മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം

kanam rajendran

തിരുവനന്തപുരം: കെ എം മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍. ഇനി ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഈ വിഷയത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ വോട്ട് വേണ്ടെന്ന സിപിഐ നിലപാട് ശരിവെക്കുന്നതാണ് ചെങ്ങന്നൂര്‍ ഫലമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ വീജയം എല്‍ഡിഎഫിനുള്ള അംഗീകാരമെന്നും കാനം വ്യക്തമാക്കി.

Top