വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ഷക വികാരം ഉണര്‍ത്താന്‍ കിസാന്‍ മാര്‍ച്ച്‌…

കോഴിക്കോട്: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായെത്തുന്നത് ഇടതുപക്ഷത്തെ തെല്ലൊന്നുമല്ല ഉലച്ചത്. വയനാട്ടില്‍ രാഹുലിനെ എങ്ങനെയെങ്കിലും തറപറ്റിക്കമണെന്ന ചിന്തയാണ് ഇപ്പോള്‍ ഓരോ ഇടതുപക്ഷ സഹാക്കളുടെയും മനസ്സില്‍.

ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരായി കര്‍ഷക വികാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ കിസാന്‍ മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് എല്‍ഡിഎഫ് ഏപ്രില്‍ 12 നാണ് മാര്‍ച്ച് തുടങ്ങുന്നത്.പുല്‍പ്പള്ളിയിലാണ് മാര്‍ച്ച് ആരംഭിക്കുക. കേന്ദ്രം ഭരിച്ച ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വികലമായ കര്‍ഷക നയങ്ങള്‍ മൂലം രാജ്യത്തെ കര്‍ഷകര്‍ നേരിട്ട പ്രതിസന്ധികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാനാണ് കിസാന്‍ മാര്‍ച്ചിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

മലയാളികളുമായ വിജു കൃഷ്ണന്‍, കിസാന്‍ സഭ അഖിലേന്ത്യാ ട്രഷററും മുന്‍ ബത്തരി എം.എല്‍.എയുമായ പി കൃഷ്ണ പ്രസാദ്, കാനം രാജേന്ദ്രന്‍, എംവി ഗോവിന്ദന്‍ എന്നിവരും മാര്‍ച്ചില്‍പങ്കാളികളാവും. മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മാര്‍ച്ചിന് സ്വീകരണമുണ്ടാവും.കല്‍പ്പറ്റ എം.എല്‍. സി.കെ ശശീന്ദ്രനും മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവും ഉള്‍പ്പടെയുള്ളവര്‍ മാര്‍ച്ച് നയിക്കും. ഇടത് സ്ഥാനാര്‍ഥി പി.പി സുനീറും മാര്‍ച്ചിന്റെ ഭാഗമാവും. രാഹുല്‍ ഗാന്ധിയുടെ ജനസമ്മിതിയെ നേരിടാന്‍ ഇത്തരത്തിലുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടത്താനാണ് ഇടതുമുന്നണി നീക്കം.

Top