വയനാട്ടില്‍ കല്‍പ്പറ്റ ഉള്‍പ്പെടെ ജില്ലയിലെ മൂന്ന് നഗരസഭകളിലും എല്‍ഡിഎഫിന് ഭരണം

cpm

കല്‍പ്പറ്റ : വയനാട്ടില്‍ ജനതാദള്‍ (യു) അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെ യുഡിഎഫിനുണ്ടായിരുന്ന ഏക നഗരസഭാ ഭരണവും നഷ്ടമായി. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ നഗരസഭ ചെയര്‍പഴ്‌സനായി സിപിഐഎമ്മിലെ സനിത ജഗദീഷിനെ തിരഞ്ഞെടുത്തു.

സ്വതന്ത്ര അംഗം ആര്‍ രാധാകൃഷ്ണനും ഇടതുപക്ഷത്തെ പിന്തുണച്ചു. നേരത്തെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 13ന് എതിരെ 15 വോട്ടുകള്‍ക്ക് പാസ്സായിരുന്നു. എല്‍ഡിഎഫ് 15 യുഡിഫ് 13 എന്നിങ്ങനെയാണ് കക്ഷിനില.

Top