ldf harthal

തിരുവനന്തപുരം: രാജ്യത്ത് നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.

അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ ഇതുവരെ ഒരിടത്തും റിപ്പോര്‍ട്ടില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഭാഗികമായേ സര്‍വീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകളുും സര്‍വീസ് നടത്തിയില്ല. ഓട്ടോ, ടാാക്‌സികളും നിരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും , മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കമുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ആശുപത്രി, പാല്‍, പത്രം, വിവാഹം, ശബരിമല പരിസര പ്രദേശം, തീര്‍ത്ഥാടകരുടെയും വിദേശ ടൂറിസ്റ്റുകളുടെയും വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top