ldf harthal-udf leaders

ന്യൂഡല്‍ഹി: സഹകരണ പ്രതിസന്ധിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സിപിഎമ്മിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഹര്‍ത്താല്‍ ജനങ്ങളുടെ ദുരിതം കൂട്ടാനേ ഉപകരിക്കൂ എന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

നോട്ടു പ്രതിസന്ധിയില്‍ ജനം വലയുമ്പോള്‍ അധിക ദുരിതം നല്‍കുന്ന തീരുമാനങ്ങളെടുക്കരുത്. ഇപ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടെതെന്ന് സുധീരന്‍ പറഞ്ഞു.

കേരളത്തിലെ സഹകരണമേഖലയിലെ പ്രതിസന്ധി വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിവന്ന എല്ലാ സമരങ്ങളും മുന്നോട്ട് കൊണ്ടുപോകുമെന്നും സുധീരന്‍ വ്യക്തമാക്കി.

സിപിഎം ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത് ജനദ്രോഹപരമായ നടപടിയാണെന്ന് ചെന്നിത്തലയും പറഞ്ഞു. സഹകരണ പ്രതിസന്ധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്താന്‍ ആലോചിച്ചിരുന്നതാണ്.

എന്നാല്‍ ജനങ്ങളുടെ ബുദ്ധുമുട്ട് മനസിലാക്കിയാണ് ഇത് വേണ്ടെന്നു വച്ചതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരള രാജ്ഭവന്‍ പിക്കറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top