LDF govt’s first budget session, a campaign for liquor lobby: V M Sudheeran

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയ പ്രഖ്യാപനം മദ്യലോബിക്ക് വേണ്ടിയുള്ള പ്രചാരണമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും യാതൊരു തരത്തിലും പൊരുത്തപെടുന്നില്ലെന്നും യുഡിഎഫ് മദ്യനയത്തില്‍ ഉറച്ച് നിന്ന് തന്നെ മുന്നോട്ട് പോകുമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പുകാലത്ത് ബാര്‍ ഉടമകള്‍ നല്‍കിയ സഹായങ്ങള്‍ക്കുള്ള പ്രത്യുപകാരമാണ് എല്‍ഡിഎഫിന്റെ മദ്യ നയത്തിന് പിന്നിലെന്നും സുധീരന്‍ ആരോപിച്ചു.

സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപനം. ജനാഭിപ്രായം പരിഗണിച്ച് മദ്യനയം രൂപീകരിക്കുമെന്നും ബാറുകള്‍ പൂട്ടിയത് ഗുണം ചെയ്തില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Top