ldf government welfare pension-sabotage

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പെന്‍ഷന്‍ തുക വീട്ടിലെത്തിക്കുന്ന പദ്ധതി യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ അട്ടിമറിക്കുന്നു.

പെന്‍ഷന്‍ തുക വീട്ടിലെത്തിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതെ ആളുകളെ വാര്‍ഡ് കേന്ദ്രങ്ങളിലേക്ക് വിളിച്ചുവരുത്തിയാണ് നല്‍കുന്നത്.

യുഡിഎഫ് അനുകൂല സംഘടനകള്‍ ഭരിക്കുന്ന കോട്ടയത്തെ രണ്ടു സഹകരണ ബാങ്കുകളാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്. വാകത്താനം, കാഞ്ഞിരപ്പള്ളി സഹകരണ ബാങ്കുകളിലൂടെ പെന്‍ഷന്‍ തുക നേരിട്ട് നല്‍കുന്നതിനു പകരം യുഡിഎഫ് അനുകൂലികളായ ആളുകളെ മാത്രം വാര്‍ഡ് കേന്ദ്രങ്ങളിലേക്ക് വിളിച്ചുവരുത്തുകയാണുണ്ടായത്.

ജനങ്ങള്‍ ഇത് ചോദ്യം ചെയ്തതോടെ, പെന്‍ഷന്‍ നല്‍കുന്നത് നിര്‍ത്തി ജീവനക്കാര്‍ മടങ്ങുകയാണുണ്ടായത്.

ആളുകളെ നേരിട്ട് കണ്ട് പെന്‍ഷന്‍ തുക കൊടുക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിനായി ഫണ്ട് സഹകരണബാങ്കുകളെ ഏല്‍പിക്കുകയും ചെയ്തു.

ഈ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ പറയാനില്ലെന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം.

നേരിട്ട് പെന്‍ഷന്‍ നല്‍കുന്നതിനെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്.യുഡിഎഫ് ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ ആറുമാസമായി പെന്‍ഷന്‍ പോലും നല്‍കാതെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.

ഇതിനു മാറ്റം വരുത്തിക്കൊണ്ടാണ് പെന്‍ഷന്‍ നേരിട്ടെത്തിക്കുന്ന പദ്ധതി ബജറ്റ് പ്രഖ്യാപനമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഒപ്പം യുഡിഎഫ് കാലത്തെ കുടിശ്ശിക കൊടുത്തുതീര്‍ക്കാനും നടപടിയുണ്ടാക്കി. പെന്‍ഷന്‍ തുക 1000 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു..

Top