LDF government came in kerala

കൊച്ചി: കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരുണ്ടാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂര. അഴിമതിക്കെതിരെ ജനങ്ങള്‍ വിധി എഴുതും. യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ജനം തിരിച്ചടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് അടക്കമുള്ള നേതാക്കളെത്തി സ്വീകരിച്ചു.

Top