മനസ്സുരുകുന്ന ഘട്ടത്തിലും പാവങ്ങൾക്കൊപ്പം ഈ സർക്കാറുണ്ടാകും, ഉറപ്പ് : എം.വി ജയരാജൻ

തിരുവനന്തപുരം: മനസ്സുരുകുന്ന ഏത് ഘട്ടത്തിലും പാവങ്ങൾക്കൊപ്പം ഈ സർക്കാർ ഉണ്ടാവുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് പിണറായി സർക്കാറെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജൻ.

ഫെയ്സ് ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ജയരാജൻ നിലപാട് വ്യക്തമാക്കിയത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

ജീവൻരക്ഷാ പ്രവർത്തനത്തിലും 
സർക്കാർ ഒപ്പമുണ്ട് ;
ട്രോമകെയർ പദ്ധതി 
മാറ്റത്തിന്റെ മറ്റൊരുചുവട്‌വെയ്പ്പ് 
=======================
റോഡപകടങ്ങളിൽ പെടുന്നവർക്ക് പെട്ടെന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ട്രോമാ കെയർ പദ്ധതി ആവിഷ്‌ക്കരിക്കാനുള്ള പിണറായി സർക്കാർ തീരുമാനം ജനപക്ഷത്തുനിന്നുള്ള മാറ്റത്തിന്റെ മറ്റൊരു ചുവടുവെയ്പാണ്. അപകടത്തിൽപ്പെട്ട്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ 48 മണിക്കൂർ നേരത്തേക്ക് രോഗിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണമൊന്നും ഈടാക്കാതെതന്നെ ചികിത്സ ഉറപ്പാക്കുന്നതിനാണ് എൽ.ഡി.എഫ് സർക്കാർ പരിശ്രമിക്കുന്നത്. 48 മണിക്കൂറിനകം നടത്തുന്ന അടിയന്തിര ചികിത്സയ്ക്കുള്ള പണം സർക്കാർ നൽകുകയും ഈ  തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നും തിരിച്ചുവാങ്ങുന്ന തരത്തിലാണ് സർക്കാർ പദ്ധതിയൊരുക്കുന്നത്. ഇൻഷുറൻസ് കമ്പനികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയശേഷം ഇതിന്റെ വിശദരൂപം  കൈക്കൊള്ളും. 

കേരളത്തിൽ ഒരു ദിവസം 10 മുതൽ 15 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമാവുന്നു എന്നാണ് കണക്ക്. വാഹനാപകടം വർദ്ധിക്കുകയും പരിക്കേൽക്കുന്നവരുടെ എണ്ണം ദിനംപ്രതിയെന്നോണം കുട്ടുകയുമാണ്.  സാധാരണ നിലയിൽ ആരും അറിഞ്ഞുകൊണ്ട് അപകടപ്പെടാറില്ല. മാത്രമല്ല, പണം കയ്യിൽ കരുതിയില്ല എ പ്പോഴും ആളുകൾ സഞ്ചരിക്കുക. ആരും അപകടപ്പെടാൻ പാടില്ല. എന്നാൽ  എങ്ങാനും അപകടത്തിൽ പെട്ടാൽ,  ഇത്തരം ഘട്ടങ്ങളിൽ പണമടച്ചാലേ ചികിത്സ ആരംഭിക്കൂ എന്നസ്ഥിതി ഒഴിവാക്കുന്നതിനും വാഹനാപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനും  പുതിയ സർക്കാർ ചുവടുവെയ്‌പ്പ് സഹായകരമാവും. അപകടത്തിൽ പെടുന്നവർക്ക് താമസംവിനാ വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ആംബുലൻസ് സൗകര്യവും പദ്ധതിയുടെ ഭാഗമാണ്. മാത്രമല്ല പരിക്കേറ്റവരെ അത് ഗുരുതരമാവാതെ ആശുപത്രിയിൽ എത്തിക്കുന്നതിന് പരിശീലനവും പദ്ധതിയുടെ ഭാഗംതന്നെ. ഒരുകാര്യം ഉറപ്പാണ്‌ മനസ്സുരുകുന്ന ഘട്ടത്തിലും സർക്കാർ ഒപ്പമുണ്ട്‌
– എം.വി ജയരാജൻ

Top