തോമസ് ചാണ്ടിയെ തുണച്ചും പിന്തള്ളിയും ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി : കായല്‍ കയ്യേറ്റത്തില്‍ കലക്ടര്‍ക്കെതിരായ മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ സര്‍ക്കാര്‍ തോമസ് ചാണ്ടിയെ തുണച്ചെങ്കിലും പിന്നീട് നിലപാട് മാറ്റേണ്ടിവന്നു.

തോമസ് ചാണ്ടിയുടെ ഹര്‍ജി സര്‍ക്കാരിന് എതിരാണെന്ന കോടതി വാദത്തിനിടെയായിരുന്നു സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

തോമസ് ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയ്ക്ക് എതിരല്ലെന്നും, വ്യക്തി എന്ന നിലയിലാണ് തോമസ് ചാണ്ടിയുടെ ഹര്‍ജിയെന്നും സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

ഹൈക്കോടതി വിമര്‍ശനം രൂക്ഷമായതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.

തോമസ് ചാണ്ടിയുടെ ഹര്‍ജി അപക്വമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

എന്നാല്‍ സര്‍ക്കാര്‍ യഥാസമയം നടപടി എടുത്തില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് പൊതുതാല്‍പര്യഹര്‍ജികള്‍ കൂട്ടത്തോടെ വന്നത്.

നടപടി എടുക്കേണ്ട ഉത്തരവാദിത്തം കോടതിയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും സര്‍ക്കാരിനെ കോടതി ഓര്‍മിപ്പിച്ചു.

Top