എല്‍ഡിഎഫ് ഭരണം ഭാവിയില്‍ തുടരേണ്ടത് കേരളത്തിന്റെ രക്ഷയ്ക്ക് ആവശ്യമാണെന്ന് കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ യശസിനെ ഇടിക്കുന്നവയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് ഭരണം ഭാവിയില്‍ തുടരേണ്ടത് കേരളത്തിന്റെ രക്ഷയ്ക്ക് ആവശ്യമാണെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയും മറ്റ് ഭരണകര്‍ത്താക്കളുടെയും കൈകള്‍ ശുദ്ധമാണ്. തെറ്റുചെയ്യാത്തതിനാലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുള്ളത്. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ യുഡിഎഫിന്റെയും ബിജെപിയുടേയും ഭരണകര്‍ത്താക്കളെപ്പോലെയല്ലെന്ന് ഓര്‍ക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top