അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കും: ജി സുധാകരന്‍

ആലപ്പുഴ: അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് ജി സുധാകരന്‍. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസ് അവര്‍ക്ക് വോട്ട് ചെയ്യില്ല. മുന്‍പ് ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരുമായിരുന്നു ബിഡിജെഎസിലുള്ളവര്‍. അരൂരില്‍ അവര്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത നിലക്ക് സ്വാഭാവികമായും ഞങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ബിഡിജെഎസിനെ മുന്നണിയിലെടുക്കുമെന്ന അഭ്യൂഹവും അദ്ദേഹം തള്ളിയില്ല. ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ യെസ് എന്നോ നോ എന്നോ പറയനാവില്ല. ഒരു വര്‍ഗീയ പ്രസ്ഥാനത്തേയോ കുത്തക മുതലാളി പ്രസ്ഥാനത്തേയോ ഞങ്ങള്‍ക്ക് മുന്നണിയിലെടുക്കാനാവില്ല. മറ്റു തരത്തില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും ചില പാര്‍ട്ടികളെ സഹകരിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top