എല്‍ഡിഎഫിന് മുഖ്യമന്ത്രിയെ പ്രചരണത്തിന് ഇറക്കാന്‍ ഭയം; ഹസന്‍

mm-hassan

തിരുവനന്തപുരം: സംസ്ഥാനത്ത് വികസനത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്ന ഇടതു മുന്നണിക്ക് മുഖ്യമന്ത്രിയെ പ്രചരണത്തിന് ഇറക്കാന്‍ ഭയമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഊരാളുങ്കല്‍ സൊസൈറ്റിക്ക് വര്‍ക്കുകള്‍ കൊടുക്കുന്നത് അഴിമതിക്കാണ്. എല്ലാ കറാറുകളും ടെണ്ടര്‍ പോലും ഇല്ലാതെയാണ് ഊരാളുങ്കലിന് നല്‍കിയത്.

ഇതിനെല്ലാം പിന്നിലെ ഇടനിലക്കാരന്‍ സി.എം രവീന്ദ്രനാണ്. കള്ളപ്പണമിടപാട് അടക്കം ഇതില്‍ നടന്നു. രവീന്ദ്രന്റെ രോഗം വോട്ടെടുപ്പ് കഴിയും വരെ മാറില്ലെന്നും ഹസ്സന്‍ ആരോപിച്ചു. ആര്‍ എസ് എസിന്റെ ശബ്ദമാണ് എ വിജയരാഘവനെന്നും യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസ പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ഹസ്സന്‍ പറഞ്ഞു.

Top