പ്രതിസന്ധിയിൽ കൂടെ നിന്ന എൽഡിഎഫ് തങ്ങളെ പരിഗണിക്കുന്നില്ല, കോഴിക്കോട് ഒറ്റക്ക് മത്സരിക്കും : ജെഡിഎസ്

കോഴിക്കോട് ; സീറ്റ് ചർച്ചയിൽ എൽഡിഎഫുമായി തെറ്റി പിരിഞ്ഞ് കോഴിക്കോട് ജില്ലയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജനതാദൾ എസ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചിടത്തും കോർപറേഷനിൽ ആറിടത്തും മത്സരിക്കും.

സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കുന്നതുവരെ സമവായ ചർച്ചയ്ക്ക് സമയമുണ്ടെന്നും ജെഡിഎസ് ജില്ലാ കമ്മറ്റി പറയുന്നു. പ്രതിസന്ധി സമയങ്ങളിൽ എൽ.ഡി.എഫിനൊപ്പം നിന്നിട്ട് സീറ്റ് ചർച്ചയിൽ തങ്ങളെ പരിഗണിച്ചില്ല എന്ന ആരോപണവും ജെ.ഡി.എസ് ഉന്നയിച്ചു.

Top