എല്‍ഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയോഗത്തില്‍ ലാത്തിച്ചാര്‍ജ്ജ് വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് . .

കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ്ജ് വിഷയം എല്‍ഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു. ഇത്തരം വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലാണ് ഉന്നയിക്കുകയെന്നും പി രാജു അറിയിച്ചു.

മാധ്യമങ്ങളുടെ ഗൂഢാലോചന മനസ്സിലാക്കാന്‍ സിപിഐയുടെ ചില നേതാക്കള്‍ക്ക് കഴിയുന്നില്ലെന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗം ദിനേശ് മണിയുടെ പ്രസ്താവനയെക്കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നും പി രാജു വ്യക്തമാക്കി.

ദിനേശ് മണി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നറിയില്ലെന്നും എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞുവെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവെന്നും പി രാജു കൂട്ടിച്ചേര്‍ത്തു.

Top