സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് ധാരണയാകും ; ഏറെ പുതുമുഖങ്ങള്‍

cpm

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ നാലുദിവസം നീളുന്ന സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഇന്നും നാളെയും സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസം സംസ്ഥാനസമിതിയുമാണ് ചേരുക. ആറ്റിങ്ങല്‍, പാലക്കാട്, ഇടുക്കി, കണ്ണൂര്‍ മണ്ഡലങ്ങളിലെ സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന.

കഴിഞ്ഞ തവണ 15 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ കോട്ടയം അടക്കം 16 സീറ്റുകളില്‍ മത്സരിച്ചേക്കും. 2014ല്‍ ജനതാദള്‍ എസ് മത്സരിച്ച കോട്ടയം മണ്ഡലം സിപിഎം ഏറ്റെടുത്ത്, പത്തനംതിട്ട ഘടകകക്ഷികള്‍ക്ക് കൊടുക്കാനും സാധ്യതയുണ്ട്. നിലവിലുള്ള എംപിമാരില്‍ പി കരുണാകരന്‍ മത്സരിക്കില്ല. രണ്ട് തവണ മത്സരിച്ച എ സമ്പത്ത്, എംബി രാജേഷ് എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കും. പി കെ ബിജുവിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ സി ദിവാകരനെ തിരുവനന്തപുരത്തും തൃശ്ശൂരില്‍ രാജാജി മാത്യു തോമസ്, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, വയനാട്ടില്‍ പിപി സുനീര്‍ എന്നിവരെയുമാണ് സിപിഐ സ്ഥാനാര്‍ത്ഥികളാക്കുന്നത്.

Top