കല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകരപ്രവര്‍ത്തനനം; ഇ.പി ജയരാജന്‍

കണ്ണൂര്‍: കല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകരപ്രവര്‍ത്തനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ആസൂത്രണം ചെയ്തു നടത്തിയ ആക്രമണമെന്ന് ഇപി ജയരാന്‍ പറഞ്ഞു.

വടിയും കല്ലുമായാണ് അവര്‍ എത്തിയതെന്നും ഇത് കേരളം ആയതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം പാണക്കാട് സാദിഖലി തങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ലീഗില്‍ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്തേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ഞാലക്കുട്ടിയെ പ്രശംസിക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്ന് ജപി ജയരാജന്‍ പറഞ്ഞു. നവകേരള സദസിലേക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ ഇനിയും വരുമെന്നും തിരുവനന്തപുരം എത്തുമ്പോഴേക്കും കൂടുതല്‍ നേതാക്കള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top