‘അക്രമം നടത്തിയാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന് പ്രത്യേക സംരക്ഷണമുണ്ടോ ?’; ഇ പി ജയരാജന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആളെനോക്കിയല്ല, നിയമപരമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. അക്രമം നടത്തിയാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന് പ്രത്യേക സംരക്ഷണമുണ്ടോ. വടിയും കല്ലുമെടുത്ത് പൊലീസിനെ ആക്രമിക്കുന്ന നിലയാണ് ഉണ്ടായതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാര്‍ച്ചില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

Top