ഇൻഡിഗോ തീരുമാനത്തിനെതിരെ അപ്പീൽ പോകില്ല: ഇ പി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോയുടെ വിലക്കിനെതിരെ അപ്പീൽ പോകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇൻഡിഗോ വേണമെങ്കിൽ അവരുടെ തീരുമാനം പിൻവലിക്കട്ടേ. കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജൻറെ തീരുമാനത്തിന് പൂർണ്ണ പിന്തുണയെന്ന് ഭാര്യ പി കെ ഇന്ദിരയും പറഞ്ഞു.

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കൺവീനർ ഇപി ജയരാജനും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇൻഡിഗോ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ജയരാജന് മൂന്ന് ആഴ്ചത്തേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയുമാണ് വിലക്ക്.

Top