ജോസ് കെ മാണി പുറത്തുപോയത് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും; എ വിജയരാഘവന്‍

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം പുറത്തുപോയത് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍.

കേരളത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം എന്നതില്‍ തര്‍ക്കമില്ല. ഇത് സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനത്തിലെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ജോസ് കെ മാണി നിലവില്‍ യുഡിഎഫിന് പുറത്താണ്, എന്നാല്‍ ഇതുവരെ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫ് വിട്ടവര്‍ നിലപാട് വ്യക്തമാക്കിയാല്‍ എല്‍ഡിഎഫ് അഭിപ്രായം പറയും. തങ്ങളെ സമീപിച്ചെന്ന് ജോസ് കെ മാണി ഇതുവരെയും പറഞ്ഞിട്ടില്ലല്ലോയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

Top