തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ മുകുന്ദന്‍ അന്തരിച്ചു

died

തൃശൂര്‍; തൃശൂര്‍ കോര്‍പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുകുന്ദന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുല്ലഴി ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചിരുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇത്തവണ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു എങ്കിലും, ഇദ്ദേഹത്തിന് പ്രചരണത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

Top