കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന് ലീഡ്‌

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ കോന്നി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. പി മോഹന്‍രാജാണ് കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി.

നാലുമണ്ഡലങ്ങള്‍ നിലനിര്‍ത്താനാകുമോയെന്ന ആശങ്കയിലാണ് യുഡിഎഫ്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും കടുത്ത വെല്ലുവിളിയാണ് യുഡിഎഫ് നേരിടുന്നത്. അതേസമയം സിറ്റിങ് സീറ്റായ അരൂരിനൊപ്പം വട്ടിയൂര്‍ക്കാവിലും പ്രതീക്ഷവച്ചിരിക്കുകയാണ് എല്‍ഡിഎഫ്. വോട്ടുവിഹിതം ഇടിയുമോയെന്ന ആശങ്കയിലാണ് എന്‍ഡിഎ.

Top