എൽഡിഎഫ് സ്ഥാ​നാ​ർ​ഥിയെ ആക്രമിച്ചു, രണ്ട് കോൺഗ്രസുകാർ പിടിയിൽ

തൃ​ശൂ​ർ : വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ​ഫ് അ​റ​യ്ക്ക​ലി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​ കോൺഗ്രസ്‌ നേതാക്കളെ അ​റ​സ്​​റ്റ്​ ചെ​യ്‌തു. കോ​ൺ​ഗ്ര​സ് വേ​ലൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ വേ​ലൂ​ർ ന​ടു​വി​ല​ങ്ങാ​ടി തെ​ക്കേ​ത്ത​ല ആ​ളൂ​ർ വീ​ട്ടി​ൽ ബെ​ന്നി , സ​ഹോ​ദ​ര​ൻ ബാ​ബു​രാ​ജ് എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​തി​ക​ളെ ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്‌തു. അക്രമത്തിനിരയായ ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്.

Top