എല്‍.ഡി.എഫ് പ്രചരണം രണ്ടാം ഘട്ടം ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലയില്‍

പാല : എല്‍.ഡി.എഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലയില്‍ എത്തും.

പഞ്ചായത്ത് തലകണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുക്കുന്ന മണ്ഡലം കണ്‍വന്‍ഷനോടെ രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് എല്‍.ഡി.എഫ് കടക്കും. പ്രചാരണത്തിനായി ബൂത്ത് തല കമ്മറ്റികള്‍ക്കും രൂപം നല്‍കി.

ബൂത്ത് തലത്തിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ തീരുമാനമായി. വീടുകള്‍ കയറിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനവും അടുത്ത ദിവസം ആരംഭിക്കും. സര്‍ക്കാരിന് ഒപ്പമുള്ള ജനപ്രതിനിധിയെന്നതില്‍ കേന്ദ്രീകരിച്ചാവും പ്രചരണം.

Top