തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ അടിസ്ഥാനം ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള സഹതാപ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉമ്മന്‍ ചാണ്ടിയുടെ 13ാം വിജയമാണെന്നാണ് ചാണ്ടി ഉമ്മന്‍ അവകാശപ്പെട്ടത്. ഇതെല്ലാം സഹതാപ തംരംഗത്തിന്റെ സുചനകള്‍ വ്യക്തമാക്കുന്നതാണ് എന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കും. ജനവിധി എല്‍ഡിഎഫ് മാനിക്കുന്നു. എല്‍ഡിഎഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവര്‍ത്തനം, മികവുറ്റ രാഷ്ട്രീയ പ്രവര്‍ത്തനം, വികസനത്തെക്കുറിച്ചും ഗവണ്‍മെന്റിനെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ച നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ സഹതാപ തരംഗത്തിനിടയിലും അടിത്തറ നിലനിര്‍ത്തി പോകാന്‍ സാധിച്ചതെന്നും എം.വി ഗോവിന്ദന്‍ തിരുവന്തപുരനത്ത് പ്രതികരിച്ചു.

Top