ബാറുകളുടെ ദൂരപരിധി കുറച്ചു; ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍

തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മാത്രം മതി. നിലവില്‍ 200 മീറ്ററാണ് ദൂരപരിധി. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഈ ഇളവ് അനുവധിക്കുന്നത്.

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ സ്‌കൂളുകള്‍ ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് അടുത്തായി ബാര്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നിലവില്‍ വ്യവസ്ഥ. കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ഗേറ്റില്‍നിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുന്നത്.

Top