വിവാഹപ്രായം ഉയര്‍ത്തലില്‍ ഇടതിനും വലതിനും അതൃപി, താല്‍പര്യം താലിബാനിസമെന്ന് ബിജെപി

പാലക്കാട്: കേരളത്തിലെ രണ്ട് മുന്നണികളും താലിബാന്‍ മാതൃകയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലീഗും ഇടത് നേതാക്കന്മാരും ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരല്ലെന്നും താലിബാന്‍ മാതൃകയാണ് ഇവര്‍ പിന്തുടരുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. സംസ്ഥാനത്ത് മുസ്ലിം മതമൗലികവാദ സംഘടനകള്‍ സര്‍ക്കാര്‍ സഹായത്തോടെ താലിബാനിസം നടപ്പാക്കുന്നു. മുത്തലാക്ക്, പെണ്‍കുട്ടികളുടെ വിവാഹപ്രായം, ഹലാല്‍, യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാന്റെ നിലപാടാണ് മുസ്ലിം മതമൗലികവാദികള്‍ പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുക, ദ്രോഹിക്കുക എന്ന സമീപനമാണ് സര്‍ക്കാരിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും നടക്കുന്നത്. ഇതാണ് വയനാട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കത്തി എടുത്തതിലൂടെ കാണാനായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top