ബ്രൂവറി വിഷയം; ലൈസന്‍സ് നല്‍കിയത് ആന്റണി സര്‍ക്കാരിന്റെ കാലത്തെന്ന വാദം പൊളിയുന്നു

AK-Antony

തിരുവനന്തപുരം: ബ്രൂവറിക്ക് എന്‍ഒസി നല്‍കിയത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്ന് രേഖകള്‍. ഇതോടെ ലൈസന്‍സ് നല്‍കിയത് ആന്റണി സര്‍ക്കാരിന്റെ കാലത്താണെന്ന വാദം പൊളിഞ്ഞിരിക്കുകയാണ്.

ബ്രൂവറിക്ക് ആന്റണി സര്‍ക്കാരാണ് അനുമതി നല്‍കിയതെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉന്നയിച്ച ആരോപണം. പിന്നാലെ എക്‌സൈസ് മന്ത്രിയും ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ബ്രൂവറിക്ക് 2003ല്‍ ആന്റണി നല്‍കിയത് അന്തിമ ലൈസന്‍സായിരുന്നു.

ഇതിനിടെ, സംസ്ഥാനത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു എക്‌സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top