ldf aganist harthal – kodiyery

ആലുവ: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാളെ ചില ദളിത് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന ഹര്‍ത്താലിനെ എല്‍.ഡി.എഫ് പിന്തുണയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഊരും പേരുമില്ലാത്ത ചിലര്‍ എല്‍.ഡി.എഫിനോട് ആലോചിക്കാതെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രമുഖ ദളിത് സംഘടനയായ കെ.പി.എം.എസും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനയുമായി ബന്ധമില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

Top