ലെയ്‌സിന്റെ പുതിയ ഫ്‌ളേവര്‍ പുറത്തിറങ്ങി

കൊച്ചി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പൊട്ടറ്റോ ചിപ്സ് ബ്രാന്‍ഡായ ലെയ്സ് സൗത്ത് ഇന്ത്യയില്‍ പുതിയ വേഫര്‍ സ്‌റ്റൈല്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ വിശദമായ ഗവേഷണത്തിനു ശേഷമാണ് പുതിയ ഉത്പന്നം ദക്ഷിണേന്ത്യയില്‍ മാത്രമായി പുറത്തിറക്കുന്നതെന്ന് ലെയ്‌സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉപ്പിന്റെയും കുരുമുളകിന്റെയും വറ്റല്‍ മുളകിന്റെയും ഫ്‌ലേവറിലുള്ള പുതിയ പാക്ക് മറ്റു ഭക്ഷണത്തോടൊപ്പം കഴിക്കാവുന്നതാണ്. 10 രൂപയുടെ പാക്കറ്റുകള്‍ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് ആദ്യം ലഭ്യമാക്കുക.

Top