സന്‍ഫ്രാന്‍സിസ്‌കോ: പ്രസവാവധിയ്ക്ക് ശേഷം ജോലിയില്‍ തിരിച്ചെടുക്കാതെ ഗൂഗിള്‍. പ്രസവാവധികള്‍, മരണാനന്തര അവധികള്‍ തുടങ്ങിയ ‘ഷെഡ്യൂള്‍ ചെയ്ത അവധികളെ പരിഗണിക്കണെമെന്ന ആവശ്യം ഉന്നയിച്ച് ഗൂഗിള്‍ ജീവനക്കാര്‍ ഒത്തുചേര്‍ന്ന് സി ഇ ഒ സുന്ദര്‍ പിച്ചൈക്ക് ഒരു തുറന്ന കത്തയച്ചു. പക്ഷെ കമ്പനി ഇപ്പോഴും പിരിച്ചുവിടല്‍ തുടരുകയാണ്. ഒരു സ്ത്രീക്ക് തന്റെ കുഞ്ഞിനെ പ്രസവിച്ച് 10 ആഴ്ചകള്‍ക്കുള്ളില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. 12 വര്‍ഷത്തിലേറെയായി ഗൂഗിളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. പിരിച്ചുവിട്ടുവെന്ന തിരിച്ചറിവ് തന്നെ തകര്‍ത്തു കളഞ്ഞുവെന്ന് ഒരു യുവതി ലിങ്ക്ഡ് ഇന്നില്‍ കുറിച്ചു. ഗൂഗിള്‍ ഈ മാസം ആദ്യം റിക്രൂട്ടിംഗ് ടീമില്‍ നിന്ന് നൂറുകണക്കിന് ആളുകളെയാണ് പിരിച്ചുവിട്ടത്.