കോഗ്‌നിസന്റ് ഇന്ത്യയിലുടനീളം ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നു

ബെംഗളൂരു: യുഎസ് ടെക് കമ്പനിയായ കോഗ്‌നിസന്റ് ഇന്ത്യയിലുടനീളം ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടല്‍ നടത്തുന്നുവെന്ന് കര്‍ണാടകയിലെയും ചെന്നൈയിലെയും സ്റ്റേറ്റ് ഐടി ജീവനക്കാരുടെ യൂണിയനുകള്‍ ആരോപിച്ചു.കോഗ്‌നിസന്റിലെ 18,000 ത്തോളം ജീവനക്കാര്‍ ഇത്തരത്തില്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട്.

മാനേജ്മെന്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരും രാജിവെക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക സ്റ്റേറ്റ് ഐടി എംപ്ലോയി യൂണിയന്‍ (കെ.ഐ.ടി.യു) അറിയിച്ചു.

തൊഴില്‍ നിയമങ്ങളുടെ കടുത്ത ലംഘനമാണ് നടക്കുന്നതെന്നും തൊഴില്‍ വകുപ്പില്‍ പരാതി നല്‍കുമെന്നും യൂണിയന്‍ അധികൃതര്‍ പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ ഇതിന് ഇരയാകാന്‍ പോകുന്നുവെന്ന് മറ്റൊരു തൊഴിലാളി യൂണിയനും അറിയിച്ചു.

Top