ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ലക്ഷ്മണെ നിയമിച്ചേക്കും

മുംബൈ: ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണെ നിയമിക്കാന്‍ സാധ്യത. രാഹുല്‍ ദ്രാവിഡിന്റെ ഒഴിവിലാണ് ലക്ഷ്മണെ നിയമിക്കാനൊരുങ്ങുന്നത്. ലക്ഷ്മണെ സ്ഥാനം ഏല്പിക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘സൗരവ് ഗാംഗുലിയും ജയ് ഷായും ലക്ഷ്മണെ എന്‍സിഎ തലവനാക്കാന്‍ താത്പര്യപ്പെടുന്നു. പക്ഷേ, തീരുമാനം പൂര്‍ണമായും ലക്ഷ്മണ് തന്നെ എടുക്കാം. അദ്ദേഹമാണ് ഈ സ്ഥാനത്തേക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ലക്ഷ്മണിന്‌ പ്രത്യേക ബന്ധവുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വളരെ നന്നാവും.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

 

Top