കർഷകരെ പിന്തുണച്ച് അഭിഭാഷകരും

ൽഹി: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി സുപ്രീം കോടതിയിലെ ഒരുവിഭാഗം അഭിഭാഷകർ രംഗത്ത്. ഡൽഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്ല, മുതിർന്ന അഭിഭാഷകൻ എച്ച്.എസ് ഫൂൽക്ക എന്നിവരുടെ നേതൃത്വത്തിൽ അഭിഭാഷകർ സുപ്രീം കോടതിക്ക് പുറത്ത് സംഘടിച്ച് കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് എച്ച്.എസ് ഫൂൽക്ക മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഷേധിക്കുന്ന കർഷകർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വക്താക്കളാണെന്ന് ആരോപിക്കുന്നത് തികച്ചും നിരുത്തരവാദപരമാണ്. സാധാരണ കർഷകരാണ് പ്രതിഷേധിക്കുന്നത്. പലരും തന്റെ ഗ്രാമത്തിൽതന്നെ ഉള്ളവരാണ്. ഹരിയാണ സർക്കാർ കർഷകരെ നേരിട്ടരീതി തെറ്റാണ്. കർഷകരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top