Lawyers attack arrested JNU president Kanhaiya Kumar in Patiala House court

ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ കനയ്യ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് രണ്ട് വരെ നീട്ടി.

കോടതിയില്‍ ആക്രമിക്കപ്പെട്ട കനയ്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളണമെന്നും ഡല്‍ഹി പോലീസിനോട് പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. പട്യാല ഹൗസ് കോടതിയില്‍ അഴിഞ്ഞാട്ടം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീം കോടതി ഉത്തരവിട്ടു.

അക്രമികളോട് മുഖം നോക്കാതെ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദേശദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്ന അവസരത്തിലാണ് ഒരു സംഘം അഭിഭാഷകര്‍ കോടതി വളപ്പില്‍ അക്രമം അഴിച്ചുവിട്ടത്. ദേശീയ പതാകയുമേന്തിയായിരുന്നു ഇവരുടെ അക്രമം.

അക്രമത്തെ തുടര്‍ന്ന് പട്യാല ഹൗസ് കോടതിയിലെ നടപടികള്‍ ഉടന്‍ അവസാനിപ്പിച്ച് കോടതി വളപ്പ് ഒഴിപ്പിക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Top