ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ എസ് രാജീവ്. ശിവശങ്കറിന്റെ മൊഴി ഒപ്പിട്ട് വാങ്ങി. കേസ് നടപടികള്‍ നീളുക സ്വഭാവികമാണ്. എന്‍ഐഎയുടെ ഇതുവരെയുള്ള നടപടികള്‍ നിയമപരമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

പത്തരമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചത്. പത്ത് ദിവസത്തിന് ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കിട്ടിയശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തത്.

Top