ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍

ഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി. അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബൈക്ക് ആനന്ദാണ് വിവരങ്ങള്‍ കൈമാറിയത്. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് ഹിരണ്‍ അന്ദാനി ഗ്രൂപ്പ് രംഗത്തെത്തി. ദുബൈയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് ഹിരണ്‍ അന്ദാനി ഗ്രൂപ്പ് പ്രതികരിച്ചു.

ബിസിനസിലാണ് ശ്രദ്ധയെന്നും, രാഷ്ട്രീയ ബിസിനസില്‍ താല്‍പര്യമില്ലെന്നും ഹിരണ്‍ അന്ദാനി ഗ്രൂപ്പ് പറയുന്നു. ബിജെപിക്കെതിരെ നിരന്തരം പാര്‍ലമെന്റില്‍ വിമര്‍ശനമുന്നയിക്കുന്ന എംപിയാണ് ബംഗാളില്‍ നിന്നുള്ള മഹുവ മൊയിത്ര. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്നും കോഴവാങ്ങിയെന്നാണ് മഹുവ മൊയിത്ര എംപിക്കെതിരെയുള്ള പരാതി.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ ബിജെപി നേതാവ് നിഷികാന്ത് ദുബെ സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് പരാതി നല്‍കിയിരുന്നു. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മഹുവ മൊയിത്രയുടെ പ്രതികരണം. അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെയെന്നും മഹുവ മൊയിത്ര പറഞ്ഞു.

Top