കോണ്‍ഗ്രസ് ആരോപണം രാഷ്ട്രീയ പ്രേരിതം; നിര്‍മല സീതാരാമന്‍

ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന കാര്യത്തെ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍. ചില സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവയ്ക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഫണ്ട് വിനിയോഗത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണത്തിന് ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി നല്കുകയായിരിക്കുന്നു നിര്‍മല. നിക്ഷിപ്ത താത്പര്യക്കാര്‍ക്കേ ഇങ്ങനെ പറയുന്നതില്‍ സന്തോഷിക്കാനാവൂ. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളില്‍ ഇടപെടാന്‍ ഒരു ധനമന്ത്രിക്കും കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

”ഈ സംസ്ഥാനത്തെ എനിക്കിഷ്ടമല്ല, അതുകൊണ്ടു കാശു കൊടുക്കുന്നതു നിര്‍ത്തിയേക്കൂ എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല. അതിനെല്ലാം കൃത്യമായ സംവിധാനം ഇവിടെയുണ്ട്, അതില്‍ പ്രകാരമേ കാര്യങ്ങള്‍ നടക്കൂ. എന്റെ ഇഷ്ടങ്ങള്‍ക്കും തോന്ന്യാസത്തിനും അനുസരിച്ച് നിയമങ്ങള്‍ മാറ്റാന്‍ കഴിയില്ല. എനിക്ക് അതില്‍ ഒരു റോളും ഇല്ല. നിതി ആയോഗിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് എന്റെ കാലയളവില്‍ ചെയ്തത്. എല്ലാ ധനമന്ത്രിമാരും ഇതുതന്നെയാണ് ചെയ്യുന്നത്”എന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു.

Top