ബിനീഷ് കോടിയേരിക്കെതിരെ മൊഴി നൽകിയതിന് ലോറൻസിന് നേരെ ആക്രമണം

തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ക്കു കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ അക്രമിച്ചെന്ന് പരാതി. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ലോറൻസാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.

ബിനീഷ് പിടിയിലായതു മുതല്‍ ഭീഷണി ഉണ്ടെന്നും ലോറന്‍സ് പറയുന്നു.
ശാസ്തമംഗലത്ത് മുടിവെട്ടാന്‍ പോയപ്പോള്‍ ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണു എന്നാണ് ലോറൻസിന്റെ പരാതി.

Top