Law students selfie with Vs Achuthanandan

കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി തുടങ്ങി ഉന്നതരുടെ വന്‍നിരയില്‍ നിയമ വിദ്യാര്‍ത്ഥികളുടെ കണ്ണുകള്‍ തേടിയത് വിഎസിനെ മാത്രം.

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന തുടര്‍നിയമ വിദ്യാഭ്യാസത്തിനുള്ള എം കെ നമ്പ്യാര്‍ അക്കാദമിയുടെ ശിലാസ്ഥാപന ചടങ്ങിലാണ്‌ അപൂര്‍വ്വ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചത്.

nnnnnnn

വിപ്ലവനായകന്റെ കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍ നിയമവിദ്യാര്‍ത്ഥികള്‍ മത്സരിച്ചത് സദസിന് വേറിട്ട അനുഭവമായി.

പൊതുരംഗത്ത് മാത്രമല്ല നിയമപോരാട്ടത്തിനായും 93-ാം വയസിലും കോടതികളുടെ പടി കയറുന്ന വിഎസ് നിയമവിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ തുറന്ന പാഠപുസ്തകമാണ്.

വിഎസിന് പൊതുസമൂഹത്തിലുള്ള അംഗീകാരത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ അരങ്ങേറിയത്.

വിദ്യാര്‍ത്ഥികളുടെ ആരാധനയില്‍ ആവേശഭരിതനായ വിഎസ് സെല്‍ഫിയെടുക്കാന്‍ പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്തു.

ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും നിയമവിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും ഈ ‘സ്‌പെഷ്യല്‍ സെല്‍ഫി’ പ്രൊഫൈല്‍ പിക്ചറാക്കിയിരിക്കുകയാണ്.

സോഷ്യല്‍മീഡിയയില്‍ അപലോഡ് ചെയ്ത പടം ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

നേരത്തെ ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അടക്കമുള്ളവരെ സാക്ഷിയാക്കി അഭിഭാഷകര്‍ അമിത ഫീസ് വാങ്ങുന്നതിനെയും കേസുകള്‍ കെട്ടിക്കിടക്കുന്നതിനേയും വിഎസ് വിമര്‍ശിച്ചിരുന്നു.

Top