law academy issue

benoy viswam

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം.

ലോ അക്കാദമി സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷ അടുത്തുവരികയാണ് അതുകൊണ്ട് തന്നെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശങ്കയുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണം. എഡിഎം തലത്തിലുള്ള ചര്‍ച്ച പോരെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമിയിലേത് വിദ്യാര്‍ഥികളുടെ പ്രശ്‌നമാണ്. അതിനാല്‍ വിദ്യാഭ്യാസമന്ത്രി ചര്‍ച്ച വിളിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളോടു വിവരങ്ങള്‍ അന്വേഷിക്കുകയാണ് വേണ്ടത്.

നേരത്തെ, വിദ്യാര്‍ഥികളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ച അപൂര്‍ണമായിരുന്നു. അതിനാല്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ വീണ്ടും വിളിച്ചു എല്ലാ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തണം. വിദ്യാര്‍ഥികളുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top