law academy issue ramesh chennithala against kerala government

ramesh chennithala

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തരമായി ലോ അക്കാദമി പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക അകറ്റണം. ഇതിനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാല്‍ചുവട്ടിലെ മണ്ണ് ആര്‍ എസ് എസ് കൊണ്ടുപോകുന്നു എന്ന അഭിപ്രായം തനിക്കില്ലെന്ന് എ കെ ആന്റണിക്കു മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.

കാലിനടിയിലെ മണ്ണ് ആര്‍ എസ് എസ്-ബിജെപി കൊണ്ടു പോകുകയാണെന്ന് കെപിസിസി വിശാല എക്‌സിക്യുട്ടിവില്‍ ആന്റണി പറഞ്ഞിരുന്നു.

Top